അര്‍ജുന വിഷാദ യോഗം 3

No Comment - Post a comment

അതുകൊണ്ട് നമ്മള്‍ സ്വന്തം ബന്ധുക്കളായ ദൃതരാഷ്ട്ര പുത്രന്മാരെ കൊല്ലാന്‍ അര്‍ഹരല്ല,മാധവാ സ്വജനങളെ കൊന്നിട്ട് എങ്ങിനെ നാം സുഗികളായിതീരും?

ജനാര്‍ദ്ദ്നാ, അത്യാഗ്രഹം കൊണ്ടു ബുദ്ധികെട്ട ഇവര്‍ കുലനാശം കൊണ്ടുള്ള ദോഷവും മിത്രങളെ ദ്രൊഹിക്കുന്നതിലുല്ല പാപവും കാണുന്നില്ലെങ്കിലും കുലക്ഷയം കൊണ്ടുള്ള ദോഷം കാണുന്ന നമ്മള്‍,ഈ പാപത്തില്‍ നിന്നു പിന്തിരിയണമെന്ന് മനസ്സിലാക്കെണ്ട്തല്ലേ?

കുലം നശിക്കുമ്പോള്‍ സനാതനങളായ കുല ധര്‍മങ്ങള്‍ നശിക്കുന്നു,ധര്‍മം നശിക്കുമ്പോള്‍ കുലതെമുഴുവ്ന്‍ അധര്‍മ്മം ആക്രമിക്കുന്നു.

കൃഷ്ണാ, അധര്‍മത്തിന്റ്റെ ആക്രമണം കൊണ്ടു കുല സ്തീകള്‍ ദുഷിക്കുന്നു. സ്ത്രീകള്‍ ദുഷിക്കുമ്പോള്‍ വൃഷ്നിവംശജാ, വര്‍ണസംഗരം സംഭവിക്കുന്നു.

വര്‍ണസംഗരം കുലനാശകന്മാര്‍ക്കും കുലത്തിനും നരകത്തിനായിത്തന്നെ തീരുന്നു.ഇവരുടെ പിതൃക്കള്‍ പിണ്ടദാനവും ഉധകക്രിയയും ലഭിക്കാതെ നിപതിച്ചു പോകുന്നു.

കുല ഘാതകന്‍മാരുടെ വര്‍ണസംഗരം ഉളവാക്കുന്ന ഈ ദോഷങ്ങളാല്‍ ശാശ്വതങ്ങലായ ജാതി ധര്‍മങ്ങളും കുല ധര്‍മങ്ങളും നശിപ്പിക്കപ്പെടുന്നു.

ജനാര്‍ദ്ദ്നാ, കുലധര്‍മം ക്ഷയിച്ചുപോയ മനുഷ്യരുടെ വാസം എന്നെന്നും നരകതിലാണ് എന്ന് നാം കേട്ടിട്ടുണ്ടല്ലോ.

അഹോ കഷ്ട്ടം! വലിയ പാപം ചെയ്യാന്‍ നാം ഒരുങ്ങിയിരിക്കുന്നു.രാജ്യ ലാഭത്തിലും സുഖതിലുമുള്ള അത്യാഗ്രഹം കൊണ്ടു സ്വജനംങളെ കൊല്ലാന്‍ നാം ഒരുങിയല്ലോ.

എതിര്‍ക്കാതെയും ആയുധമെടുക്കാതെയും ഇരിക്കുന്ന എന്നെ ആയുധമേന്തിയ ദൃതരാഷ്ട്ര പുത്രന്മാര്‍ പോരില്‍ കൊല്ലുമെങ്കില്‍ അതെനിക്ക് കൂടുതല്‍ ക്ഷേമാകരമായിരിക്കും.

സഞ്ജയന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞിട്ട് അര്‍ജുനന്‍ യുദ്ധക്കളത്തില്‍ അമ്പും വില്ലും ഉപേക്ഷിച്ച് തേര്‍ത്തട്ടില്‍ ശോകാകുല ചിത്തനായി ഇരുന്നു.

 

അര്‍ജുന വിഷാദ യോഗം 2

No Comment - Post a comment

ആ ശബ്ദകോലാഹലം ആകാശത്തെയും ഭൂമിയെയും പ്രതിധ്വനിപ്പിച്ചുകൊണ്ടു ദൃതരാഷ്ട്ര പുത്രന്മാരുടെ ഹൃദയം പിളര്‍ന്നു.

അല്ലയോ മഹാരാജാവേ, പിന്നെ ആയുധ പ്രയോഗം തുടങ്ങിയപ്പോള്‍ വേറെതിരിഞ്ഞു നില്ക്കുന്ന ദൃതരാഷ്ട്ര പുത്രന്മാരെ കണ്ട് വില്ലുയര്‍ത്തി പ്പിടിച്ചിട്ടു അര്‍ജുനന്‍ കൃഷ്ണനോട് അപ്പോളിങ്ങനെ പറഞ്ഞു.

അര്‍ജുനന്‍ പറഞ്ഞു: അച്യുതാ, രണ്ട് സേനക്കും നടുവില്‍ എന്‍റെ തേര്‍ നിര്‍ത്തുക. ഞാന്‍ പോരാടാന്‍ കൊതിച്ചു നില്ക്കുന്ന ഇവരെ ഒന്നു കണ്ടുകൊള്ളട്ടെ. എനിക്ക് ആരോടാണ് ഈ യുദ്ധത്തില്‍ പോരാടേണ്ടത് ധുര്‍ഭുദ്ധിയായ ധുര്യൊദനനു പോരില്‍ പ്രിയം ചെയ്യാന്‍ ആഗ്രഹിക്കുന്നവരായി ഇവിടെ വന്നിരിക്കുന്നവര്‍ ആരൊക്കെയാണോ യുധാഭിലാഷികളായ അവരെ ഞാന്‍ കാണട്ടെ.

സഞ്ജയന്‍ പറഞ്ഞു: ഭരത വംശജനായ രാജാവേ, അര്‍ജുനനാല്‍ ഇങ്ങനെ പരയപ്പെട്ടപ്പോല് ശ്രീകൃഷ്ണന്‍ ഉത്തമ രഥത്തെ രണ്ട് സൈന്യത്തിന്റ്റെയും നാടുവില്‍ നിര്‍ത്തി, ഭീഷ്മര്‍ ദ്രോണര്‍ തുടങ്ങിയ എല്ലാ ഭൂപലകരും നില്‍ക്കെ, "അര്‍ജുനാ, ഒത്തുചേര്‍ന്ന ഈ കുരുക്കളെ കണ്ടുകൊള്‍ക" എന്ന് പറഞ്ഞു.

അവിടെ രണ്ടു സെനകളിലായ് നില്ക്കുന്ന പിതാക്കളെയും പിന്നെ പിതാമഹന്‍മാരെയും ഗുരുക്കാന്‍മാരെയും അമ്മാവന്മാരേയും സഹോദരന്‍മാരെയും പുത്രന്മാരെയും അതുപോലെ കൂട്ടുകാരെയും ശ്വശുരന്മാരെയും സുഹൃത്തുക്കളെയും അര്‍ജുനന്‍ കണ്ടു.

ആ കുന്തീപുത്രന്‍ ബന്ധുക്കളെ എല്ലാം നന്നായ്‌ നോക്കിക്കണ്ട്‌, അത്യന്തം കൃപയോടെ വിഷാധിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു.

അര്‍ജുനന്‍ പറഞ്ഞു: കൃഷ്ണാ, യുദ്ധം ചെയ്യാന്‍ ഒരുങ്ങി അടുത്ത് നില്ക്കുന്ന ഈ സ്വജനങളെ കണ്ടിട്ട് എന്‍റെ അംഗങ്ങള്‍ തളരുന്നു, വായ് വരളുകയും ചെയ്യുന്നു. എന്‍റെ ശരീരത്തില്‍ വിറയും രോമാഞ്ചവും ഉണ്ടാകുന്നു. ഗാണ്ടീവം കൈയ്യില്‍ നിന്നും വഴുതുന്നു. ദേഹം ചുട്ടുനീറുകയും ചെയ്യുന്നു. നില്‍ക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്‍റെ മനസ്സു സംബ്രമിക്കുന്നത് പോലെ തോന്നുന്നു. പല ദുര്നിമിതങ്ങളും കാണുന്നു.

യുദ്ധത്തില്‍ സ്വജനത്തെ കൊന്നിട്ട് ഒരു ശ്രേയസ്സും ഞാന്‍ കാണുന്നില്ല.

കൃഷ്ണാ, വിജയവും രാജ്യവും സുഖങ്ങളും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഗോവിന്ദാ, നമുക്കു രാജ്യം കൊണ്ടു എന്ത് കാര്യം? ഭോഖങ്ങള്‍ കൊണ്ടോ ജീവിതം കൊണ്ടു തന്നെയോ എന്ത് ഫലം?

ആര്‍ക്കുവേണ്ടിയാണോ രാജ്യവും ഭോഗങ്ങളും സുഖങ്ങളും നാം ആഗ്രഹിച്ചത്‌. അവര്‍ ഗുരുക്കന്‍ മാരും പിതാക്കളും പുത്രന്മാരും അതുപോലെ മുത്തച്ഛന്‍മാരും അമ്മാവന്മാരും ശ്വശുരന്മാരും പൌത്രന്‍മാരും അളിയന്മാരും അതുപോലെ ബന്ധുക്കളും, പ്രാണനും ധനവും ഉപേക്ഷിച്ചു യുദ്ധക്കളത്തില്‍ യുദ്ധസന്നദ്ധരായി നില്ക്കുന്നു.

മധുസൂധനാ, എന്നെ കൊന്നാല്‍ പോലും ഇവരെ മൂന്നു ലോകത്തിന്റ്റെയും ആധിപത്യത്തിന് വേണ്ടിപ്പോലും കൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിന്നെയാണോ ഈ ഭൂമിക്കു വേണ്ടി?

ഹെ ജനാര്‍ധനാ, ദൃതരാഷ്ട്രപുത്രന്‍മാരെ കൊന്നിട്ട് നമുക്കു എന്ത് പ്രീതിയുണ്ടാകും? ഇവരെ കൊന്നാല്‍ പാപം മാത്രമാണ് നമുക്കു ഫലം.














 

അര്‍ജുന വിഷാദ യോഗം 1

No Comment - Post a comment

ദൃതരഷ്ട്രാര്‍ ചോദിച്ചു : സഞ്ജയ, ധര്‍മ ക്ഷേത്രമായ കുരുക്ഷേത്രത്തില്‍ ഒരുമിച്ചു ചേര്‍ന്നവരും യുദ്ധം ചെയ്യാന്‍ കൊതിക്കുന്നവരുമായ എന്റ്റെ പുത്രന്‍മാരും പാണ്ഡവന്‍മാരും എന്ത് ചെയ്തു ?

സഞ്ജയന്‍ പറഞ്ഞു: അണിനിരന്ന പാണ്ഡവ സൈന്യത്തെ കണ്ടിട്ട് രാജാവായ ദുര്യോധനന്‍ ഗുരു ദ്രോണാചാര്യരെ സമീപിച്ചു പറഞ്ഞു


ആചാര്യാ അങ്ങയുടെ ശിഷ്യനും ബുദ്ധിമാനുമായ ധൃ‌പധ പുത്രനാല്‍ അണിനിരതപ്പെട്ട പാണ്ഡവന്‍മാരുടെ ഈ വലിയ സൈന്യത്തെ ദര്ശിചാലുമ്.

പാണ്ടവ സൈന്യത്തില്‍ ഭീമാര്‍ജ്ഞുനതുല്യരും ശൂരരും വലിയ വില്ലാളികലുമായ യുയുധാനനും വിരാടനും മഹാരതനായ ദൃപതനും ദൃഷ്ടകേതുവും ചേകിതനനും വീര്യവാനായ കാശിരാജാവും പുരുചിതും കുന്തീഭോച്ചനനും നരസ്രെഷ്ട്ടനായ ശ്യ്ബ്യനും വിക്രമിയായ യുധാമന്യുവും വീര്യവാനായ ഉത്തമൌജ്സും സുഭദ്രാ തനയനായ അഭിമന്യുവും ദ്രൌപതീ പുത്രന്മാരും ഉണ്ട്. എല്ലാവരുംതന്നെ മഹാരതന്മാരാന്നല്ലോ.

ബ്രാഹ്മണസ്രെഷ്ട്ടാ, ഇനി നമുക്കു വിസിഷ്ട്ടന്‍മാരായി ആരോക്കെയുണ്ടോ അവരെ അറിഞ്ഞുകൊള്‍ക. എന്റ്റെ സൈന്യത്തില്‍ നായകന്മാരായ അവരുടെ പേരുകള്‍ അങ്ങയുടെ അറിവിനായി ഞാന്‍ പറയാം.

ഭവാനും ഭീഷ്മരും കര്‍ണനും പോരില്‍ജയിക്കുന്ന കൃപരും ആശ്വധാമാവും വികര്‍ന്നനും ഭൂരിശ്രവസ്സും ജയദ്രതനും മറ്റനേകം ശൂരന്മാരും എനിക്കുവേണ്ടി ജീവനുപെക്ഷിക്കാന്‍ സന്നദ്ധരാണ്. എല്ലാവരും പലവിധം ആയുധങ്ങള്‍ പ്രയോഗിക്കുന്നവരും യുദ്ധംചെയ്യാന്‍ സമര്‍ത്തരുമാണ്.

അതുകൊണ്ട് ഭീഷ്മ രക്ഷിതമായ നമ്മുടെ സൈന്യം അപരിമിതമെന്കിലും അപര്യാപ്തവും ഭീമന്‍ രക്ഷിക്കുന്ന അവരുടെ സൈന്യം പരിമിതമേന്കിലും പര്യാപ്തവും ആണ്

എല്ലാസ്ഥാനതും അവരവരുടെ പന്കിനനുസരിച്ചു നിലയുറപ്പിച്ച നിങ്ങള്‍ എല്ലാവരും തന്നെ ഭീഷ്മരെതന്നെ കാത്തു രക്ഷിക്കണം

ദുര്യോധനന് സന്തോഷം ഉലവാക്കിക്കൊണ്ട് പ്രതാപിയും കുരുക്കളില്‍വച്ചു വൃദ്ധനുമായ പിതാമഹന്‍ ഭീഷ്മര്‍ ഉച്ചത്തില്‍ സിംഹനാദം ചെയ്ത് ശംഖു മുഴക്കി.

അനന്തരം ശംകുകളും പെരുംപരകളും പലതരം വാദ്യങ്ങളും പെട്ടന്ന് ത്തന്നെ മുഴക്കപ്പെട്ടു ആ ശബ്ദം ദിക്കെങ്ങും നിറഞ്ഞു.

അതിനുശേഷം വെളുത്ത കുതിരയെ പൂട്ടിയ വലിയ തേരില്‍ ഇരുന്നുകൊണ്ട്‌ ശ്രീകൃഷ്ണനും അര്‍ജുനനും ദിവ്യ ശംകങ്ങള്‍ മുഴക്കി.

കൃഷ്ണന്‍ പാന്ച്ചജന്യവും അര്‍ജുനന്‍ ദേവന്മാര്‍ കൊടുത്ത ശംകും മുഴക്കി ഭീഷണ കര്‍മങ്ങള്‍ ചെയ്യുന്ന ഭീമസേനന്‍ പൌട്രമെന്ന മഹാ ശംകും മുഴക്കി.

രാജാവും കുന്തീപുത്രനുമായ യുധിഷ്ട്ടിരന്‍ അനന്തവിജയവും നകുലസഹദേവന്മാര്‍ സുഗോഷമണിപുഷ്പകങ്ങളും മുഴക്കി.

അല്ലയോ രാജാവേ, വില്ലാളി വീരനായ കാശി രാജാവും മഹാരഥനായ ശികണ്ടിയും ദൃഷ്ടദ്രുംനനും വിരാടനും തോല്‍ക്കാത്ത സത്യകിയും പാന്ചാലനും പാന്ചാലീപുത്രരും കയ്യൂക്കുള്ള അഭിമന്യുവും അവിടവിടെ നിന്നു പ്രത്യേകം പ്രതേകം ശംഖു മുഴക്കി.

 

ശ്രീമത് ഭഗവദ്ഗീത

No Comment - Post a comment

ഓം മഹാവിഷ്ണുവിന്‍റെ അവതാരമായ ശ്രീകൃഷ്ണനാല്‍ അര്‍ജുനന് ഉപദേശിച്ചുകൊടുക്കപ്പെട്ടതും മഹാഭാരതമദ്ധ്യേ പുരാണര്‍ഷിയായ വ്യാസനാല്‍ രചിക്കപ്പെട്ടതും അദ്വൈതസിദ്ധാന്തമാകുന്ന അമൃതത്തെ വര്‍ഷിക്കുന്നതും ഐശ്വര്യത്തോട്കൂടിയതും പതിനെട്ട് അധ്യായങ്ങളോടുകൂടിയതുമായ നിന്നെ, അല്ലയോ സംസാരനാശിനിയായ ഭഗവദ്ഗീതാ മാതാവേ, ഞാന്‍ എപ്പോഴും ധ്യാനിക്കുന്നു.



ഹേ ഭാരതാ, എപ്പോഴെല്ലാം ധര്‍മത്തിനു തളര്‍ച്ചയും അധര്‍മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു.

സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ട്ടന്മാരുടെ സംഹാരത്തിനും ധര്‍മം നിലനിര്‍ത്തുന്നതിനും വേണ്ടി യുഗം തോറും ഞാന്‍ അവതരിക്കുന്നു.